വൈപ്പിൻ: വയോധികർ, വിധവകൾ, വിവാഹപ്രായം കഴിഞ്ഞ അവിവാഹിതർ എന്നിവരുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി പള്ളിപ്പുറം കേന്ദ്രമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 'വയോജനങ്ങൾക്ക് തണൽ' എന്ന സംഘടനയിൽ അംഗങ്ങളായവർക്ക് 11 ന് ഉച്ചയ്ക്ക് 2ന് പള്ളിപ്പുറം സെന്റ് റോക്കീസ് ജൂബിലി ഹാളിൽ വച്ച് തിരിച്ചറിയൽ കാർഡ് വിതരണം നടത്തും. അംഗങ്ങളാകുന്നവർക്കു വേണ്ടി വിമാന ഉല്ലാസയാത്ര, വിനോദ സഞ്ചാരങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, കൗൺസലിംഗ് ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുകയാണ് സംഘടനയുടെ പ്രവർത്തന പരിപാടികൾ. അംഗങ്ങളാകേണ്ടവർ രണ്ട് ഫോട്ടോ സഹിതം യോഗത്തിൽ എത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.