വൈപ്പിൻ: ചെറായി വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്‌സ് സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാളും വിത്തുകൾക്കു വേണ്ടിയുള്ള ദൈവമാതാവിന്റെ പെരുന്നാളും 12 മുതൽ 15 വരെ ആഘോഷിക്കും. വികാരി ഫാ. ടുബി വർഗീസ് ബേബി മുഖ്യകാർമ്മികത്വം വഹിക്കും. 12ന് രാവിലെ 9ന് കൊടിയേറ്റം. വൈകിട്ട് സന്ധ്യാനമസ്‌കാരം, 13ന് രാവിലെ 7.30ന് ഫാ. മോൻസി ചാക്കോയുടെ നേതൃത്വത്തിൽ കുർബാന, വൈകിട്ട് സന്ധ്യാനമസ്‌കാരം, 14ന് രാവിലെ 7.30ന് ഫാ. ഗീവർഗീസ് ബേബിയുടെ കാർമ്മികത്വത്തിൽ കുർബാന, വൈകിട്ട് സന്ധ്യാനമസ്‌കാരം, വൈകിട്ട് 7ന് ഫാ. എം.ടി. തോമസിന്റെ പ്രസംഗം, രാത്രി 8.30ന് സ്‌നേഹവിരുന്ന്, 15ന് രാവിലെ 8ന് കൊച്ചി ഭദ്രാസന സെക്രട്ടറി ഫാ. സി.എം. രാജു, ഫാ. എം.ടി. തോമസ്, ഫാ. ജോബ് ഡേവിസ് എന്നിവരുടെ കാർമ്മികത്വത്തിൽ കുർബാന, 10.15ന് പ്രദക്ഷിണം, നേർച്ച, ഉച്ചയ്ക്ക് കൊടിയിറക്കൽ.