കൊച്ചി : രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസ് സംഘടിപ്പിക്കുന്ന 20-മത് ദേശീയ സമ്മേളനം "ദ്യുതി - 2020" ഇന്നും നാളെയും നടക്കും. നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് , ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ സയൻസ് റിസർച്ച് എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം. കുടിയേറ്റ സാഹചര്യങ്ങളെക്കുറിച്ച് വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിൽ സമ്മേളനം വിശകലനം ചെയ്യും.
ഇന്ന് രാവിലെ 9.30 ന് ന്യുവാൽസ് വെെസ് ചാൻസലർ പ്രൊഫ. കെ.സി. സണ്ണി ഉദ്ഘാടനം ചെയ്യും. ലേബർ മെെഗ്രേഷൻ സ്പെഷ്യലിസ്റ്റ് ഓഫീസർ ശബരിനായർ വിശിഷ്ടാതിഥിയാകും. നാളെ വെെകിട്ട് 3.30 സമാപനസമ്മേളനം നടക്കും.
വാർത്താസമ്മേളനത്തിൽ ഡോ. ഫാ. ജോസഫ് എം.കെ, ഫാക്കൽറ്റി കോ ഓർഡിനേറ്റർമാരായ ഡോ. അനീഷ് കെ.ആർ, ഷിന്റോ ജോസഫ്, സ്റ്റുഡന്റ്സ് കോ ഓർഡിനേറ്റർമാരായ ഡോണട്ട്, ഡൊമിനിക്, നിഖിതാ ജോണി എന്നിവർ പങ്കെടുത്തു.