നെടുമ്പാശേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നെടുമ്പാശേരി പറമ്പയം കേന്ദ്രമാക്കി രൂപീകരിച്ച ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്യത്തിൽ 10ന് വൈകിട്ട് 4.30ന് പ്രതിഷേധ ഹൈവേ മാർച്ച് സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ എ.എം. അബ്ദുൽഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശ്രീമൂലനഗരം, നെടുമ്പാശേരി, ചെങ്ങമനാട്, കുന്നുകര, ആലുവ, കളമശേരി മേഖലകളിലെ മഹല്ലുകളിൽ നിന്നുള്ള പ്രവർത്തകർ പ്രതിഷേധ ഹൈവേ മാർച്ചിൽ പങ്കെടുക്കും. അത്താണി സ്‌ക്കൂൾ ഗ്രൗണ്ടിന് സമീപത്തു നിന്നാരംഭിക്കുന്ന മാർച്ച് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്ത് അവാസാനിക്കും. അൻവർ സാദത്ത് എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി, അഡ്വ. ഹരീഷ് വാസുദേവൻ, ഡോ. കെ.എം. അംബുജാക്ഷൻ, ഡോ. പോൾ ചിറ്റിലപ്പിള്ളി, മുഹമ്മദ് അഫ്‌സൽ വാഫി തുടങ്ങിയവർ പ്രസംഗിക്കും.
സംഘാടകസമിതി ചെയർമാൻ എ.എം. അബ്ദുൽ ഖാദർ, കൺവീനർ എസ്. ഹംസ, മജീദ് എളമന, നൗഷാദ് പാറപ്പുറം, അലി കോടോപ്പിള്ളി, മുജീബ് ഊലിക്കര, ജാസിം മനാടത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.