അങ്കമാലി: നഗരസഭ സംഘടിപ്പിക്കുന്ന വികസനോത്സവ് 2020ന്റെ ഭാഗമായി നടന്ന ജനപ്രതിനിധി സംഗമം വനിത കമ്മീഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. സാജു പോൾ മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാൻ കെ.കെ. സലി, കൗൺസിലർമാരായ റെജി മാത്യു, ഷെൽസി ജിൻസൺ എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്കുമാർ സ്വാഗതവും സെക്രട്ടറി ബീന എസ്. കുമാർ നന്ദിയും പറഞ്ഞു.