കൊച്ചി : മാദ്ധ്യമ പ്രവർത്തകർക്കായി സേക്രട്ട് ഹാർട്ട് കോളേജും എറണാകുളം പ്രസ് ക്ളബും സംയുക്തമായി നടക്കുന്ന എസ്.എച്ച് മീഡിയ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും. മൂന്നിനാണ് ഫെെനൽ . ഒരു വർഷം നീണ്ടുനിന്ന കോളേജിന്റെ പ്ളാറ്റിനം ജൂബിലി സമാപന ഘട്ടത്തിന്റെയും, എറണാകുളം പ്രസ്സ് ക്ളബിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടേയും ഭാഗമായാണ് ടൂർണമെന്റ് . സംസ്ഥാനത്തെ മാദ്ധ്യമ സ്ഥാപനങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക.

ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് അമ്പതിനായിരം രൂപ ക്യാഷ് പ്രെെസും രണ്ടാം സ്ഥാനക്കാർക്ക് മുപ്പതിനായിരം രൂപയുടെ ക്യാഷ് പ്രെെസും ലഭിക്കും. മികച്ച ബാറ്റ്സ്മാൻ,ബൗളർ, വിക്കറ്റ് കീപ്പർ, ഫീൽഡർ എന്നിവർക്കും സമ്മാനങ്ങളുണ്ട്.

വാർത്താസമ്മേളനത്തിൽ എസ്.എച്ച് കോളേജ് പ്രിൻസിപ്പാൾ ഫാ.പ്രശാന്ത് പാലയ്ക്കാപ്പിള്ളിൽ പ്രസ് ക്ളബ് പ്രസിഡന്റ് ഫിലോപ്പോസ് മാത്യു, സെക്രട്ടറി പി.ശശികാന്ത് , ഡോ.കെ.എ.രാജു, ബാബു ജോസഫ് ,ജിപ്സൺ , സുജിത് നാരായണൻ, എന്നിവർ പങ്കെടുത്തു. .