കൊച്ചി: വടുതല ഡോൺബോസ്കോയിൽ പരിശുദ്ധ തട്ടാഴത്തമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറും. ചാത്യാത്ത് പള്ളി വികാരി ഫാ. അലോഷ്യസ് തെെപ്പറമ്പിൽ വെെകിട്ട് 5.30 ന് നടക്കുന്ന ദിവ്യബലിക്കുശേഷം പതാക ഉയർത്തും. ഡോ. വിൻസന്റ് വാര്യത്ത് പ്രസംഗിക്കും. നാളെ രാവിലെ 6.30 ന് ദിവ്യബലി, വെെകിട്ട് 5.30 ന് ജപമാല, രാത്രി 8 ന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം- വേനലവധി. ശനിയാഴ്ച രാവിലെ 6.30 ന് ദിവ്യബലി ഫാ. ഫ്രാൻസിസ് ജോൺ കാർമ്മികത്വം വഹിക്കും. വെെകിട്ട് 5.30 ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, രാത്രി കൊച്ചിൻ കലാക്ഷേത്രയുടെ ഗാനമേള. ഞായാറാഴ്ച രാവിലെ 6.30ന് ദിവ്യബലിക്ക് ഫാ. ജോഷ് കാഞ്ഞൂപറമ്പിൽ കാർമ്മികത്വം വഹിക്കും. 9.30 ന് സമൂഹബലി, വെെകിട്ട് 4.30 ന് തിരുസ്വരൂപം വഹിച്ചുകൊണ്ട് ചാത്യാത്ത് പള്ളിയിലേക്ക് പ്രദക്ഷിണം. 9.30 ന് ശ്രീനാഥ് നയിക്കുന്ന മെഗാഷോ- ഫിയസ്റ്റ - 2020.
തിരുനാൾ വിഹിതത്തിന്റെ ഒരു പങ്ക് നിർദ്ധനരായ യുവതികളുടെ വിവാഹസഹായ നിധിയിലേക്കും ഭവന നിർമ്മാണ ഫണ്ടിലേക്കും നീക്കിവയ്ക്കുമെന്ന് ആഘോഷകമ്മിറ്റി ചെയർമാൻ ഫാ. പോൾസൺ കുന്നപ്പിള്ളി , ഡയറക്ടർ ഫാ. ജോഷി കാഞ്ഞൂപറമ്പിൽ, ജനറൽ രൺവീനർ സാന്റി കുരിശിങ്കൽ, സി.ജെ. ആന്റണി, ഫ്രാൻസിസ് പി.എൽ എന്നിവർ അറിയിച്ചു.