അരയൻകാവ്: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ മുളന്തുരുത്തി ബ്ലോക്ക് കൺവെൻഷൻ ഇന്ന് നടക്കും. അരയൻകാവ് ജെ.സി.ഐ ഹാളിൽ രാവിലെ 9.30ന് തുടങ്ങുന്ന കൺവെൻഷൻ ജില്ലാ പ്രസിഡന്റ് കെ.എൻ. അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് പി.കെ. വിജയൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സമിതിയംഗം പി.കെ.ബാബു, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എ.ശശി, ജില്ലാ കമ്മിറ്റി അംഗം കെ.കെ. മോഹനൻ,ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.കെ.ശിവദാസ്, സെക്രട്ടറി യു.എസ്. ദിലീപ്, ട്രഷറർ എ.കെ.രാജൻ, പി.എം. സനീഷ് എന്നിവർ പ്രസംഗിക്കും. കണയന്നൂർ താലൂക്ക് പ്രസിഡന്റ് ടി.ആർ. രാജേഷ് പുതുക്കിയ ചാർജ്ജ് ഉൾപ്പെടുത്തിയ ബോർഡ് വിതരണം ചെയ്യും.