കൊച്ചി: ഇടപ്പള്ളി ദേവൻകുളങ്ങര ബി.ടി.എസ് എൽ.പി. സ്കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ജനുവരി 13ന് വി​ദ്യാഭ്യാസമന്ത്രി​ സി​. രവീന്ദ്രനാഥ് നി​ർവഹി​ക്കും.

രാവി​ലെ 9.30ന് സ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം നിർവഹിച്ച ശേഷം ചങ്ങമ്പുഴ പാർക്കിലാണ് സമ്മേളനം. മേയർ സൗമിനി ജെയിൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി.ടി.തോമസ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. കൗൺസിലർ ഷീല സെബാസ്റ്റ്യൻ ആശംസകൾ നേരും.