കൊച്ചി :കന്യാസ്ത്രീയായിരുന്ന മകൾക്ക് 11 വർഷത്തെ സന്യാസ ജീവിതത്തിനുശേഷം സഭാവസ്ത്രം ഉപേക്ഷിക്കേണ്ടിവന്നത് സഭാ അധികാരികളിൽ നിന്ന് നേരിടേണ്ടിവന്ന മാനസിക ശാരീരിക പീഡനങ്ങൾ മൂലമാണെന്ന് മാതാപിതാക്കൾകൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുരോഹിതരുടെ ആഗ്രഹങ്ങൾക്ക് വഴങ്ങികൊടുക്കുവാൻ ചില കന്യാസ്ത്രീകൾ മകളെ പലവട്ടം പ്രേരിപ്പിച്ചു. ചെറുത്തതോടെ അവഗണനയും അവഹേളനവും പരിഹാസവും ഒറ്റപ്പെടുത്തലുമായി.

കൂലിപ്പണിക്കാരായ തങ്ങൾ മകളെ മഠത്തിൽ ചേർത്തപ്പോൾ 30000രൂപ സഭാധികാരികൾക്ക് പത്രമേനി നൽകിയിരുന്നു. ഇതുപോലും തിരിച്ചുനൽകിയില്ല. മകളുടെ ഇനിയുള്ള ജീവിതം കരുപ്പിടിപ്പിക്കാൻ സാമ്പത്തിക സഹായം ചോദിച്ചപ്പോൾ തങ്ങളെ പരിഹസിച്ച് ഇറക്കിവിട്ടു.

വാർത്താ സമ്മേളനത്തിൽ മാതാപിതാക്കൾക്ക് പുറമേ ജസ്റ്റിസ് ഫോർ ലൂസി മിഷൻ പ്രവർത്തകരായ ജോസഫ് വെളിവിൽ ,ജോർജ് ജോസഫ് ബിന്റോ കല്ലറ തുടങ്ങിയവരും പങ്കെടുത്തു.