മറൈൻഡ്രൈവ് സൗന്ദര്യവത്കരണം ജി.സി.ഡി.എ ഏറ്റെടുത്തു

കൊച്ചി: സ്മാർട്ട് കൊച്ചി മിഷൻ പദ്ധതിയുടെ ഭാഗമായി മറൈൻ ഡ്രൈവിന്റെ നവീകരണം നടപ്പാക്കുന്നത് വൈകുമെന്നതിനാൽ പ്രവൃത്തികൾ ജി.സി.ഡി.എ ഏറ്റെടുത്തു നടത്തും. മറൈൻ ഡ്രൈവിന്റെ നവീകരണത്തിന് ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നരോപിക്കുന്ന കോടതിയലക്ഷ്യ ഹർജിയിലാണ് ജി.സി.ഡി.എ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ പദ്ധതിയായ കൊച്ചിൻ സ്മാർട്ട് മിഷൻ പദ്ധതിയിൽ മറൈൻഡ്രൈവിന്റെ സൗന്ദര്യവത്കരണത്തിനുള്ള നടപടികൾ ഉൾപ്പെടുത്തിയിരുന്നു. കരാറുകാരൻ 66.9 ശതമാനം അധിക നിരക്കാണ് ക്വോട്ടു ചെയ്തതെന്നും ഇതിനാൽ കരാർ നൽകാൻ കഴിഞ്ഞില്ലെന്നും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് അധികൃതർ ഡിസംബർ 30 ന് ജി.ഡി.ഡി.എ യ്ക്ക് കത്തു നൽകി. ഈ സാഹചര്യത്തിലാണ് ജോലികൾ ഏറ്റെടുക്കാൻ തീരുമനിച്ചതെന്നും ജനുവരി ആദ്യം തുടങ്ങുമെന്നും ജി.സി.ഡി.എ സെക്രട്ടറി ജിനുമോൾ വർഗ്ഗീസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

ജി.സി.ഡി.എയുടെ സത്യവാങ്മൂലത്തിൽ നിന്ന് :

 കത്താത്ത വിളക്കുകൾ മാറ്റാനും കൂടുതൽ വിളക്കുകൾ സ്ഥാപിക്കാനും നിർദ്ദേശം നൽകി

 കൂടുതൽ സി.സി.ടി.വി കാമറകൾ രണ്ടു മാസത്തിനുള്ളിൽ സ്ഥാപിക്കാം

 വാക്ക് വേയ്ക്ക് പുറത്ത് സുലഭ് ടോയ്ലെറ്റുകൾ നിലവിലുണ്ട്

 പാലത്തിനു കീഴിലുള്ള ടോയ്ലെറ്റ് ഒരുമാസത്തിനുള്ളിൽ ഉപയോഗയോഗ്യമാക്കും

 മറ്റൊരു ടോയ്ലെറ്റ് ബ്ളോക്ക് നിർമ്മിക്കാൻ ശുപാർശയുണ്ട്

 തകർന്ന ടൈലുകൾ രണ്ടു മാസത്തിനുള്ളിൽ മാറ്റി സ്ഥാപിക്കാം

 വാക്ക് വേയിലെ തകർന്ന ബെഞ്ചുകൾ നീക്കി

 സൈൻ ബോർഡുകൾ സ്ഥാപിച്ചു

 തെരുവു കച്ചവടക്കാർക്ക് സ്ഥലം തിരിച്ചു നൽകേണ്ടത് നഗരസഭയാണ്

 കാടുവെട്ടിത്തെളിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തി

 വാക്ക് വേയിലെ അനധികൃത ബോട്ടു ജെട്ടി മാലിന്യങ്ങൾ അടിഞ്ഞു കൂടാൻ വഴിയൊരുക്കുന്നു

 ഇത്തരം മാലിന്യങ്ങൾ തടയാൻ നഗരസഭയും മലിനീകരണ നിയന്ത്രണ ബോർഡും നടപടിയെടുക്കണം

 ജി.സി.ഡി.എയുടെ സ്വീവേജ് പ്ളാന്റിലേക്ക് സ്വീവേജ് ലൈനുകൾ ബന്ധിപ്പിക്കാൻ നടപടിയെടുത്തു

 കൈയേറ്റങ്ങൾക്കെതിരെ നടപടി തുടങ്ങി. നിരവധി അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചു

മ​റൈ​ൻ​ഡ്രൈ​വി​ൽ​ ​നി​ന്ന് ​കാ​യ​ലി​ലേ​ക്കു​ള്ള​ ​ഡ്രെ​യി​നേ​ജ് ​പൈ​പ്പു​ക​ൾ​ :
മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​അ​ട​യ്ക്കു​മെ​ന്ന് ​ന​ഗ​ര​സഭ

​മ​റൈ​ൻ​ഡ്രൈ​വി​ന് ​സ​മീ​പ​ത്തെ​ ​അ​പ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ൽ​ ​നി​ന്ന് ​കാ​യ​ലി​ലേ​ക്ക് ​മ​ലി​ന​ജ​ലം​ ​ഒ​ഴു​ക്കി​ ​വി​ടു​ന്ന​ ​പൈ​പ്പു​ക​ൾ​ ​അ​ട​യ്ക്കു​ന്ന​ ​ജോ​ലി​ക​ൾ​ ​മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും​ ​ഇ​തു​വ​രെ​ 30​ ​എ​ണ്ണം​ ​സി​മ​ന്റി​ട്ട് ​അ​ട​ച്ചെ​ന്നും​ ​കൊ​ച്ചി​ ​ന​ഗ​ര​സ​ഭ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​അ​റി​യി​ച്ചു.​ ​മ​റൈ​ൻ​ഡ്രൈ​വി​ന്റെ​ ​ന​വീ​ക​ര​ണ​ത്തി​ന് ​ഹൈ​ക്കോ​ട​തി​ ​ന​ൽ​കി​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പാ​ലി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് ​ര​ഞ്ജി​ത്ത്.​ ​ജി.​ ​ത​മ്പി​ ​ന​ൽ​കി​യ​ ​കോ​ട​തി​യ​ല​ക്ഷ്യ​ ​ഹ​ർ​ജി​യി​ൽ​ ​ന​ഗ​ര​സ​ഭാ​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​ചു​മ​ത​ല​യു​ള്ള​ ​ടി.​പി.​ ​ജ​നാ​ർ​ദ്ദ​ന​ൻ​ ​ന​ൽ​കി​യ​ ​മ​റു​പ​ടി​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​പ​റ​യു​ന്ന​ത്.​ ​മ​റൈ​ൻ​ഡ്രൈ​വി​ന്റെ​ ​പ​രി​സ​ര​ത്ത് 19​ ​അ​പ്പാ​ർ​ട്ട്മെ​ന്റു​ക​ളും​ ​കൊ​മേ​ഴ്സ്യ​ൽ​ ​കെ​ട്ടി​ട​ങ്ങ​ളു​മു​ണ്ട്.​ ​ഈ​ ​അ​പ്പാ​ർ​ട്ട്മെ​ന്റു​ക​ളെ​ ​കാ​യ​ലു​മാ​യി​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ 65​ ​ഔ​ട്ട്ലെ​റ്റു​ക​ൾ​ ​ന​ഗ​ര​സ​ഭ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ഒ​രു​ ​അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​നി​ന്ന് ​കാ​യ​ലി​ലേ​ക്ക് ​നീ​ളു​ന്ന​ ​ക​നാ​ലി​ലേ​ക്ക് 14​ ​അ​ന​ധി​കൃ​ത​ ​പൈ​പ്പു​ക​ൾ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ഇ​വ​ ​സി​മ​ന്റു​പ​യോ​ഗി​ച്ച് ​അ​ട​ച്ചെ​ന്നും​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​പ​റ​യു​ന്നു.

മ​റു​പ​ടി​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​നി​ന്ന് :

​ ​ന​ഗ​ര​സ​ഭ​യു​ടെ​ 67​-ാം​ ​വാ​ർ​ഡി​ലു​ള്ള​ ​മ​റൈ​ൻ​ഡ്രൈ​വ് ​ജി.​സി.​ഡി.​എ​യു​ടെ​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്
​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​കെ​ട്ടി​ട​ത്തെ​ ​വാ​ക്ക് ​വേ​യി​ൽ​ ​നി​ന്ന് ​മ​റ​യ്ക്കാ​ൻ​ ​സ്ക്രീ​ൻ​ ​സ്ഥാ​പി​ച്ചു
​ ​മ​റൈ​ൻ​ഡ്രൈ​വി​ലെ​ ​മാ​ലി​ന്യ​നീ​ക്ക​ത്തി​ന് ​ജി.​സി.​ഡി.​എ​യാ​ണ് ​ക​രാ​ർ​ ​ന​ൽ​കി​യി​ട്ടു​ള്ള​ത്
​ ​ഈ​ ​മേ​ഖ​ല​യി​ലെ​ ​മാ​ലി​ന്യ​നീ​ക്ക​ത്തി​ന് ​ജി.​സി.​ഡി.​എ​യു​മാ​യി​ ​ന​ഗ​ര​സ​ഭ​ ​ക​രാ​ർ​ ​ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല
​ ​ഡ​സ്റ്റ് ​ബി​ൻ​ ​സ്ഥാ​പി​ക്കേ​ണ്ട​ത് ​ജി.​സി.​ഡി.​എ​യാ​ണ്
​വ​ഴി​യി​ൽ​ ​കു​ന്നു​കൂ​ടി​യ​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശാ​നു​സ​ര​ണം​ ​നീ​ക്കി
​ ​സ്വീ​വേ​ജ് ​പ്ളാ​ന്റ് ​പ്ര​വ​ർ​ത്തി​ക്കു​ന്നെ​ന്ന് ​ഉ​റ​പ്പാ​ക്കാ​ൻ​ ​സ​മീ​പ​ത്തെ​ ​കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ​നോ​ട്ടീ​സ് ​ന​ൽ​കി
​ ​കൊ​ച്ചി​ ​കാ​യ​ലി​ലേ​ക്ക് ​മ​ലി​ന​ജ​ലം​ ​ഒ​ഴു​ക്കി​വി​ടു​ന്നു​ണ്ടോ​യെ​ന്ന​റി​യാ​ൻ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി
​ ​ജി.​സി.​ഡി.​എ​യു​ടെ​ ​ടോ​യ്ലെ​റ്റി​ന് ​കെ​ട്ടി​ട​ ​ന​മ്പ​ർ​ ​ന​ൽ​കി