കൊച്ചി:സംസ്ഥാന ഗുസ്തി മത്സരങ്ങൾ ജനുവരി 10, 11, 12 തീയതികളിൽ ചോറ്റാനിക്കര ഗവ. ഹൈസ്കൂളിൽ നടത്തും. 14 ജില്ലകളിൽ നിന്നുമായി മുന്നൂറോളം പേർ പങ്കെടുക്കും. മത്സരങ്ങൾ കാണുന്നതിന് പ്രവേശനം സൗജന്യംആദ്യദിവസം രാവിലെ 10ന് പെൺകുട്ടികളുടെ മത്സരങ്ങൾ ആരംഭിക്കും. 11ന് രാവിലെ ആൺകുട്ടികളുടെ ഫ്രീസ്റ്റൈൽ ഗുസ്തി മത്സരങ്ങൾ ആരംഭിക്കും. 12 ന് വൈകിട്ട് 4.30ന് സമാപന സമ്മേളനം നടക്കും.