കാലടി: സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ പണിമുടക്കിന്റെ

ഭാഗമായി കാലടിയിൽ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിഅംഗം കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയൻ കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി.പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി. യു.സി റീജീയണൽ പ്രസിഡന്റ് എം.സി. ഷൈജു മുഖ്യപ്രഭാഷണം നടത്തി. ഇ.ടി. പൗലോസ്, എം.ടി. വർഗീസ് , പി.എൻ. അനിൽകുമാർ, ടി.ഐ. ശശി, ബാലു ജി.നായർ തുടങ്ങിയവർ സംസാരിച്ചു. പണിമുടക്ക് കാലടിയിൽ പൂർണമായിരുന്നു. സ്വകാര്യ വാഹനങ്ങളും, ശബരിമല തീർത്ഥാടന വാഹനങ്ങളും ഓടി. ചരക്കുമായി എത്തിയ അയൽ സംസ്ഥാന വാഹനങ്ങൾ സമരക്കാർ തടഞ്ഞു.