കൊച്ചി: കേരളത്തിന്റെ വാനമ്പാടി ഗായിക ചിത്രയ്ക്ക് കേരള ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആദരം. പിന്നണി ഗാനരംഗത്ത് 40 വർഷം പൂ‌ർത്തിയാക്കുന്ന ചിത്രയ്ക്ക് ചിത്രപൗർണമി എന്ന പേരിൽ ജനുവരി 12ന് വൈകിട്ട് 5.30ന് എറണാകുളം കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിലാണ് ആദരവ് നൽകുക. ഔഷധി ചെയർമാൻ ഡോ. കെ.ആർ വിശ്വംഭരൻ ചടങ്ങിൽ ചിത്രയെ ആദരിക്കും. ജ്യോത്സന, ചിത്ര അരുൺ, ദേവിക, അൽക അഷ്കർ, സുദീപ് കുമാർ, പ്രാകാശ് ബാബു, റഫീഖ് തുടങ്ങിയ ഗായകർ പങ്കെടുക്കുന്ന സംഗീതസദസ് ഉണ്ടായിരിക്കും.