plastic-bottle

കൊച്ചി : പ്ളാസ്റ്റിക് കുപ്പികളുടെ നിരോധനം നടപ്പാക്കാൻ ആറുമാസം സമയം നൽകണമെന്നാവശ്യപ്പെട്ട് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ ഹർജി നൽകി. പ്ളാസ്റ്റിക് നിരോധനത്തിന് തങ്ങൾ എതിരല്ലെന്നും തിരക്കിട്ട് പ്ളാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിനെയാണ് എതിർക്കുന്നതെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു

കഴിഞ്ഞ നവംബർ 27 ന് 300 മില്ലീ ലിറ്ററിൽ താഴെയുള്ള പ്ളാസ്റ്റിക് കുപ്പികൾക്ക് നിരോധനമേർപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് 300 മില്ലി ലിറ്റർ കുപ്പികൾ നിർമ്മിച്ചു നൽകാൻ ഹർജിക്കാർ കരാർ കൊടുത്തിരുന്നു. എന്നാൽ 20 ദിവസത്തിനു ശേഷം 500 മില്ലീ ലിറ്ററിൽ താഴെയുള്ള പ്ളാസ്റ്റിക് ബോട്ടിലുകൾ നിരോധിച്ച് ഡിസംബർ 17 ന് സർക്കാർ വീണ്ടും ഉത്തരവിറക്കി. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നും വ്യക്തമാക്കി.