kariyampilli-temple
കരിയമ്പിള്ളി ഭദ്രകാളീ ബാലാപരമേശ്വരീ

പറവൂർ : പറവൂത്തറ പൊതുജന മഹാസഭ കരിയമ്പിള്ളി ഭദ്രകാളീ ബാലാപരമേശ്വരീ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് ഇന്ന് വൈകിട്ട് ഏഴിന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. ഗണപതിഹോമത്തോടെ മഹോത്സവ ചടങ്ങുകൾ തുടങ്ങും. രാവിലെ ഏഴിന് പഞ്ചവിംശതി കലശാഭിഷേകം, ഏഴരയ്ക്ക് കൊടിമരഘോഷയാത്ര, എട്ടിന് കലവറ നിറയ്ക്കൽ, എട്ടരയ്ക്ക് ദേവീമാഹാത്മ്യ പാരായണം, വൈകിട്ട് അഞ്ചിന് തടിപ്പുറം ബ്രദേഴ്സിന്റെ നേതൃത്വത്തിൽ താലം എഴുന്നള്ളിപ്പ്, എട്ടിന് തിരുവാതികളി, എട്ടരയ്ക്ക് ഗാനമേള, നാളെ (വെള്ളി) ഭഗവദ്ഗീത സമർപ്പണം, ഒമ്പതരയ്ക്ക് കളഭാഭിഷേകം, രാത്രി എട്ടിന് ബാലെ - ശ്രീഭൂതനാഥം, 11ന് രാവിലെ എട്ടിന് നാരായണീയ പാരായണം, വൈകിട്ട് ആറരയ്ക്ക് വിദ്യാഭ്യാസ അവാർഡ് വിതരണം, ഏഴിന് കലാസന്ധ്യ. 12ന് രാവിലെ ഏഴരയ്ക്ക് കളമെഴുത്തുപാട്ടും, വൈകിട്ട് ആറിന് കരിയമ്പിള്ളി ബ്രദേഴ്സിന്റെ നേതൃത്വത്തിൽ താലം എഴുന്നള്ളിപ്പ്, ആറരയ്ക്ക് ഭക്തിഗാനമേള, രാത്രി എട്ടരയ്ക്ക് അഷ്ടനാഗക്കളം.

മഹോത്സവദിനമായ 13ന് രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, പതിനൊന്നിന് ആനയൂട്ട്, വൈകിട്ട് മൂന്നിന് പകൽപ്പൂരം, രാത്രി ഒമ്പതിന് മഹാകാണിക്ക സമർപ്പണം, കരിമരുന്നു പ്രയോഗം, ഒമ്പതരയ്ക്ക് സിനിമാറ്റിക്സ് ഡാൻസ് ആൻഡ് മ്യൂസിക്കൽ ഷോ, പതിനൊന്നിന് പള്ളിവേട്ട.

ആറാട്ട് മഹോത്സവദിനമായ 14ന് പുലർച്ചെ പള്ളിയുണർത്തൽ, മണ്ഡപത്തിൽ വിശേഷാൽ അിഷേകം, വൈകിട്ട് അഞ്ചരയ്ക്ക് ആറാട്ടുബലി, ആറാട്ടുപുറപ്പാട് തുടർന്ന് ആറാട്ടും തിരിച്ചെഴുന്നള്ളിപ്പും, രാത്രി എട്ടിന് മെഗാ ഉത്സവം 2020, പതിനൊന്നിന് വലിയ കുരുതിതർപ്പണത്തിനു ശേഷം കൊടിയിറക്കൽ, മംഗളപൂജ.