cpm
പണിമുടക്ക് ദിവസമായ ഇന്നലെ കോലഞ്ചേരി ടൗണിൽ തൊഴിലാളികൾ പ്രകടനം നടത്തുന്നു

കോലഞ്ചേരി: പണിമുടക്ക് ദിവസമായ ഇന്നലെ കോലഞ്ചേരി ടൗണിൽ തൊഴിലാളി സംഗമം നടന്നു. സി.പി.എം ജില്ല കമ്മ​റ്റി അംഗം സി.ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് പി.ഡി സന്തോഷ് കുമാർ അദ്ധ്യക്ഷനായി. എ.ഐ .ടി .യു സി മണ്ഡലം സെക്രട്ടറി ധനൻ ചെട്ടിയാം ചേരി, സി.പി.എം ഏരിയാ സെക്രട്ടറി സി.കെ .വർഗീസ്, എം.എൻ മോഹനൻ, എം.എസ് മുരളീധരൻ, എം.ടി തങ്കച്ചൻ കെ.കെ ഏലിയാസ്, അഡ്വ.കെ.എസ് അരുൺകുമാർ, എൻ .വി കൃഷ്ണൻകുട്ടി, എം.കെ അനിൽകുമാർ ,ഷിജി അജയൻ, ജോൺ ജോസഫ്, ഹേമലത രവി, എൻ.എം കുര്യാക്കോസ്, എ. സുഭാഷ്,സാലി ബേബി, എൻ .എൻ . രാജൻ, എം.എൻ അജിത്, എം .എ ശശിധരൻ, എ.ആർ .രാജേഷ്, ജിൻസ് ​ടി. മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.