ddshs-karimpadam
കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളിൽ നടന്ന ചിത്രപ്രദർശനം വർണം 2020 ആർട്ടിസ്റ്റ് കെ.കെ. ശശി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളിലെ കുട്ടികളടക്കം വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി വർണം 2020 എന്ന പേരിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചു. ആർട്ടിസ്റ്റ് കെ.കെ. ശശി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ. കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.വി. സുനിൽകുമാർ, ഹെഡ്മിസ്ട്രസ് ബി. മിഞ്ചു തുടങ്ങിയവർ സംസാരിച്ചു. ചിത്രപ്രദർശനം കാണാൻ കുട്ടികളടക്കം നിരവധി പേരെത്തി.