തൃപ്പൂണിത്തുറ: നടമേൽ മോർത്ത് മറിയം യാക്കോബായ സുറിയാനി റോയൽ മെട്രോപൊലീത്തൻ പള്ളിയിൽ വിത്തുകൾക്ക് വേണ്ടിയുള്ള വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാൾ 12 ന് കൊടിയേറും. പെരുന്നാളിന് മുന്നോടിയായി മൂന്ന് ദിവസത്തെ സുവിശേഷ മഹായോഗം പള്ളിയങ്കണത്തിൽ നാളെ (വ്യാഴം ) ആരംഭിക്കും. രാവിലെ 6.30 ന് പ്രഭാത നമസ്‌കാരം. 7.00 ന് വിശുദ്ധ കുർബാന. വൈകിട്ട് 6.00 ന് സന്ധ്യ പ്രാർത്ഥന, 6.30 ന് ഗാനശുശ്രുഷ തുടർന്ന് കൃപാലയം ഗൈഡൻസ് സെൻറർ ഡയറക്ടർ ഫാ. ഷിബു കുറ്റിപറിചേൽ സുവിശേഷപ്രസംഗം നടത്തും. 10 ന് രാവിലെ 6.30 ന് പ്രഭാത നമസ്‌കാരം. 7.00 ന് വിശുദ്ധ കുർബാന. വൈകിട്ട് 6.00 ന് സന്ധ്യ പ്രാർത്ഥന, 6.30 ന് ഗാനശുശ്രുഷ തുടർന്ന് ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌ക്കോപ്പ സുവിശേഷപ്രസംഗം നടത്തും. ശനിയാഴ്ച്ച രാവിലെ 6.30 ന് പ്രഭാത നമസ്‌കാരം. 7.00 ന് വിശുദ്ധ കുർബാന. വൈകിട്ട് 6.00 ന് സന്ധ്യ പ്രാർത്ഥന, 6.30 ന് ഗാനശുശ്രുഷ തുടർന്ന് ഫാ. ഇ.സി. വർഗീസ് കോറെപ്പിസ്‌ക്കോപ്പയുടെ സുവിശേഷ പ്രസംഗം.
പെരുന്നാൾ ആരംഭ ദിനത്തിൽ രാവിലെ 6.00 ന് പ്രഭാത പ്രാർത്ഥന, 6.45 ന് വിശുദ്ധ കുർബാന. തുടർന്ന് 8 .30 ന് വിശുദ്ധ കുർബാന, ഇടവക മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് മുഖ്യ കാർമീകത്വം വഹിക്കും. വൈകിട്ട് 6.30 ന് കൊടികയറ്റം ഇടവക മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് നിർവഹിക്കും. തുടർന്ന് സന്ധ്യ നമസ്‌ക്കാരവും പി.എം.എ റോഡിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ കുരിശുംതൊട്ടിയിൽ ധൂപപ്രാർത്ഥനയും നടക്കും.
തിങ്കളാഴ്ച്ച രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, തുടർന്ന് 7 .00 ന് ഫാ.റിജോ കൊമരിക്കലിൻറെ കാർമീകത്വത്തിൽ വിശുദ്ധ കുർബാന. വൈകിട്ട് 5.30 ന് സന്ധ്യ നമസ്‌കാരം, 6.00 ന് സണ്ടേ സ്‌കൂളിൻറെയും വനിതാ സമാജത്തിൻറെയും സംയുക്ത വാർഷികം. പെരുന്നാൾ ചടങ്ങുകൾക്ക് വികാരിമാരായ ഫാ.പോൾസൺ കീരീക്കാട്ടിൽ, ഫാ.മത്തായി കുളച്ചിറ, ട്രസ്റ്റിമാരായ ജോസഫ് സ്‌കറിയ ചാലുവേലിൽ, മനോജ് തോമസ് തടത്തിൽ എന്നിവർ നേതൃത്വം നൽകും .