പറവൂർ : പറവൂത്തറ പൊതുജന ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കരകൗശല നിർമാണത്തിൽ പരിശീലനം നൽകി. പാഴ്‌വസ്തുക്കളിൽ നിന്ന് സഞ്ചികൾ, പൂക്കൾ, കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ പരിശീലനത്തിന്റെ ഭാഗമായി നിർമിച്ചു. മേഘന അനിൽകുമാർ നേതൃത്വം നൽകി. കെ.എൻ. പത്മനാഭൻ, എ.സി. കൃഷ്ണൻ, വി.കെ. ശ്രീദേവി, അനന്തലക്ഷ്മി, ഇന്ദ്രജിത്ത്, അമൃതലക്ഷ്മി എന്നിവർ സംസാരിച്ചു.