പറവൂർ : പെരുവാരം വൈ.എം.എ ലൈബ്രറി ആൻഡ് റീഡിംഗ് റൂം ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിത്രരചനാക്ലാസ് അജിത്കുമാർ ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് സ്വാതി അദ്ധ്യക്ഷത വഹിച്ചു. ചിത്രസദനം സദാശിവൻ ക്ലാസിന് നേതൃത്യം നൽകി. ആർ. ഗോപാലകൃഷ്ണപിള്ള, രശ്മി ദിലീപ് എന്നിവർ സംസാരിച്ചു.