കൊച്ചി: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റാൻ ഇനി ഒരു ദിവസം മാത്രം.
പൊളിച്ചുമാറ്റുന്ന ഫ്ലാറ്റ് - ആകെ നിലകൾ - നിറച്ച സ്ഫോടകവസ്തു
1. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ - 19 നില - 215 കിലോ
2. ആൽഫ വെഞ്ച്വേഴ്സിന്റെ ഇരട്ട കെട്ടിടങ്ങൾ - 16 നില വീതം - 250 കിലോ വീതം
3. ജെയിൻ കോറൽകോവ് - 17 നില - 400 കിലോ
4.ഗോൾഡൻ കായലോരം - 17 നില - 15 കിലോ
അവശിഷ്ടങ്ങൾ ഉയരുക ഇങ്ങനെ
ഫ്ലാറ്റ് പൊളിച്ചുമാറ്റുന്നത് ഇംപ്ളോഷനിലൂടെയാണ് (അകത്തേക്ക് ഇടിഞ്ഞുവീഴുന്ന രീതി). ഒരു നിലയ്ക്ക് ശരാശരി ഒരു മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് അവശിഷ്ടം എന്നാണ് കണക്ക്. പൊളിഞ്ഞുവീഴുന്നതിന്റെ വ്യത്യാസത്തിന് അനുസരിച്ച് ഏറ്റവും കൂടുതൽ ഉയരത്തിൽ കെട്ടിടാവശിഷ്ടം ഉണ്ടാവുക ജെയിൻ കോറൽകോവിൽ. ഏഴുനില. ഏറ്റവും കുറവ് ഗോൾഡൻ കായലോരത്തിനാണ്. മൂന്ന് നില ഉയരം!
ഫ്ലാറ്റ് - കണക്കാക്കുന്ന അവശിഷ്ടം
ജെയിൻ കോറൽകോവ് - 26,400 ടൺ
ആൽഫ വെഞ്ച്വേഴ്സ് - 21,400 ടൺ
ഹോളിഫെയ്ത്ത് - 21,450 ടൺ
ഗോൾഡൻ കായലോരം - 7100 ടൺ