snm-college-
ഡോ. സംഗീത തുരുവൾ രചിച്ച പുസ്കങ്ങളുടെ പ്രകാശനം ഡോ. ഗീതാ സുരാജ്, ഡോ. കെ.ആർ. സജിത എന്നിവർ നിർവഹിക്കുന്നു

പറവൂർ : മാല്യങ്കര എസ്.എൻ.എം കോളേജിലെ മലയാള വിഭാഗം അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മയായ മലയാണ്മയുടെ നേതൃത്വത്തിൽ അദ്ധ്യാപിക ഡോ. സംഗീത തിരുവൾ രചിച്ച അടരുകൾ, അപരങ്ങൾ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ഗീതാസുരാജും കാലടി സംസ്കൃത സർവകലാശാല അദ്ധ്യാപികയും സിൻഡിക്കേറ്റ് അംഗവുമായ ഡോ. കെ.ആർ. സജിതയും പുസ്തകങ്ങൾ പ്രകാശിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.സി.എം. ശ്രീജിത് അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി.എച്ച്. ജിത, പി.ആർ. ശ്രീജ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ. കെ.ആർ. സജിത, പ്രകാശിത എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ഡോ. പി.ജി. രഞ്ജിത്ത്, സവിയ തുടങ്ങിയവർ സംസാരിച്ചു. ഡോ. സംഗീത തിരുവൾ മറുപടി പ്രസംഗം നടത്തി.