sidhikul-akbar-58

കോതമംഗലം: തോട്ടത്തിക്കുളം (ചാമക്കാലയിൽ) സിദ്ദീഖുൽ അക്ബർ (58 - സി.പി.എം നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി) നിര്യാതനായി. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറാണ്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ആദ്യ പ്രസിഡന്റ് തോട്ടത്തിക്കുളം മക്കാർപിള്ളയുടെ മകനാണ്. കുറ്റിലഞ്ഞി സർവീസ് സഹകരണബാങ്ക് മുൻ പ്രസിഡന്റും മേതല മുഹിയുദ്ദീൻ ജുമാ മസ്ജിദ് മുൻ മുത്തവല്ലിയുമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഷബ്‌ന ഷിബിനുദ്ദീൻ, ഷബാസ് (ദുബായ് ), മുഹമ്മദ് സാഹിൽ (ബി.ടെക് വിദ്യാർത്ഥി). മരുമക്കൾ: ഹാമിദ ഷബാസ്, ഷിബിനുദീൻ (ജി.എസ്.ടി.കൺസൾട്ടന്റ്).