കൊച്ചി: മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടറും ചാർട്ടേർഡ് അക്കൗണ്ടന്റുമായ ജോർജ് അലക്സാണ്ടർ മുത്തൂറ്റിനെ അക്രമിച്ചതിൽ ചാട്ടേർഡ് അക്കൗണ്ടന്റുമാരുടെ സംഘടന പ്രതിഷേധിച്ചു. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തർക്കങ്ങൾ നിയമപരമായ മാർഗങ്ങളിലൂടെ പരിഹരിക്കുന്നതിന് പകരം അക്രമങ്ങൾ നടത്തുന്നത് വ്യവസായ പുരോഗതിക്ക് തടസമാകുമെന്ന് സംഘടന പറഞ്ഞു.