മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിൽ നിന്നും തൊഴിൽ രഹിത വേതനം കെെപ്പറ്റികൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾ റേഷൻ കാർഡ്, ആധാർ കാർഡ് ബാങ്ക് പാസ്ബുക്ക്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, എന്നിവയുടെ ഒർജിനലും, പകർപ്പും സഹിതം ഇന്നും നാളേയും രാവിലെ 11 മുതൽ ഉച്ചകഴി‌ഞ്ഞ് 3 വരേയുളള സമയത്ത് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.