പറവൂർ : വടക്കുംപുറം എസ്.എൻ.ഡി.പി ശാഖയിലെ സഹോദരൻ അയ്യപ്പൻ സ്മാരക ശ്രീനാരായണ പ്രാർത്ഥനാ കുടുംബയൂണിറ്റിന്റെ പതിനഞ്ചാമത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആലുവ ശ്രീനാരായണ പഠനകേന്ദ്രത്തിലെ സതീഷ് ചാലയ്ക്കൽ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ കെ.ബി. സുഭാഷ് പ്രതിഭകൾക്ക് പുരസ്കാരം സമ്മാനിച്ചു. ശാഖാ സെക്രട്ടറി ബി. രാധാകൃഷ്ണൻ, കുടുംബയൂണിറ്റ് കൺവീനർ ഷീന ഷിജു, ലീനാ വിശ്വൻ, വി.എ. ഗോപി, സി.എ. ഷൈൻ, അഖിൽ കാവിശേരി, എൻ.എസ്. ഉണ്ണിക്കൃഷ്ണൻ, ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു. കലാ - കായിക മത്സരങ്ങളും നടന്നു.