പറവൂർ : മാക്കനായി മാർക്കണ്‌ഡേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം ഇന്ന് നടക്കും. പുലർച്ചെ നിർമ്മാല്യദർശനം, അഭിഷേകം, മഹാഗണപതിഹോമം. എട്ടിന് കലശവും എട്ടരയ്ക്ക് ക്ഷീരധാരയും ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിന്റേയും മേൽശാന്തി ജയരാജിന്റേയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. പതിനൊന്നിന് എട്ടങ്ങാടി ചടങ്ങ്, വൈകിട്ട് ആറരയ്ക്ക് ദീപക്കാഴ്ച, വിശേഷാൽ ദീപാരാധന, ഏഴിന് പുഷ്പാഭിഷേകം, ഏഴരയ്ക്ക് ആത്മീയ പ്രഭാഷണം, എട്ടിന് എട്ടങ്ങാടി പ്രസാദഊട്ട്, എട്ടരയ്ക്ക് തിരുവാതിരകളി സമർപ്പണം, രാത്രി പന്ത്രണ്ടിന് പാതിരാപ്പൂചൂടൽ.