കോലഞ്ചേരി:കെ.പി.സി.സി നിർവ്വാഹക സമിതിയംഗവും ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റും മണീട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എൻ.പി. പൗലോസിന്റെ നിര്യാണത്തിൽ ഐക്കരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് കെ.പി. സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എൻ.പി. വർഗീസ്, സി.പി. ജോയി, എം.ടി. ജോയി, സി.ജെ. ജേക്കബ്ബ്, ബിനീഷ് പുല്യാട്ടേൽ, എം.കെ. വേലായുധൻ, എം.എ. പൗലോസ്, വി.എം. ജോർജ്, ബാബു ജോൺ, എം.എ. വർഗീസ്, എ.വി. പൗലോസ്, ജോൺ.പി. തോമസ്, ബാബു വർഗീസ്, മത്തായി തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.