തോപ്പുംപടി: സന്ധ്യയായി കഴിഞ്ഞാൽ കൊച്ചിക്കാർക്ക് ഭീതിയാണ്. പുലരുവോളം ഇനി കൊതുകുകടി കൊള്ളണമല്ലോ . മാറ്റും കൊതുകുതിരിയും ഇവറ്റകൾക്ക് ഒരു വിഷയമല്ല. ചെറിയ തരം കൊതുകുകളാണ് ഏറെ കുഴപ്പക്കാർ .ഇതിന്റെ കടിയേറ്റ ശരീര ഭാഗങ്ങളിൽ ചൊറിച്ചിലും ചുവന്ന് തടിക്കുന്നതും പതിവായി. കൊച്ചു കുട്ടികൾ മുതൽ പ്രായം ചെന്നവർ വരെ ദുരിതത്തിലാണ്. ഫോഗിങ്ങും മരുന്ന് തളിയും യഥാ സമയം നടക്കാത്തതാണ് കൊതുക് കൊച്ചിയിൽ പെരുകാൻ കാരണമായത്.മുൻ കാലങ്ങളിൽ ആഴ്ചയിൽ ഒരുദിവസം മരുന്ന് തളിയും ഫോഗിങ്ങും ഉണ്ടായിരുന്നു. ഇപ്പോൾ കാന കോരലും നിലച്ചിരിക്കുകയാണ്. കാന -തോട് തുടങ്ങിയ സ്ഥലങ്ങളിലെ നീരൊഴുക്ക് തടസപ്പെട്ടതാണ് പ്രധാനമായും കൊതുക് പെരുകാൻ കാരണം. നിരവധി പേർ സാംക്രമിക രോഗങ്ങളുമായി കൊച്ചിയിലെ സർക്കാർ - സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഡിവിഷൻ കൗൺസിലർമാർ കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് യഥാസമയം കാന ശുചീകരി ക്കാത്തതാണ് കൊതുക് ഇത്രക്ക് പെരുകാൻ കാരണമെന്നും പരാതി​യുണ്ട്

യുദ്ധകാലാടിസ്ഥാനത്തിൽ നടപടി​

ഡെപ്യൂട്ടി മേയർ .

നിലവിൽ കൊതുക് ശല്യത്തിനെതിരെ നഗരസഭ ഫോഗിംഗ് നടത്തുന്നുണ്ടെങ്കിലും മരുന്ന്സ്പ്രെയടിച്ച് കൊതുകിന്റെ ലാർവകളെ നശിപ്പിക്കലാണ് പ്രധാനമെന്നുംഒരു ഡിവിഷനിൽ രണ്ട് തൊഴിലാളികളെ നിയമിച്ച് ജോലികൾ തുടങ്ങുമെന്നുംഡപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ കേരളകൗമുദിയോട് പറഞ്ഞു. ഒരു ഡിവിഷനിൽ അമ്പതി​നായി​രം രൂപ ഫണ്ട് ഇതിനായി ചെലവാകും. ഇനി വരുന്ന 5 മാസക്കാലം കൊതുകുകൾ പെറ്റുപെരുകുന്ന സമയമാണ്. ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നതിനായി ഫിനാൻസ് കമ്മറ്റിക്ക് മുന്നിൽ ഹെൽത്ത് കമ്മറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ഈ ആഴ്ചയോടെ ജോലികൾ ആരംഭിക്കും.ഫോഗിംഗ് കൊണ്ട് കൊതുകുകളെ തുരത്താനേ കഴിയുകയുള്ളൂ. പൂർണമായും നശിപ്പിക്കണമെങ്കിൽ സ്പ്രേ സംവിധാനം കൂടിയേ തീരൂ.ഇതിനായി ഒരു തൊഴിലാളിക്ക് ഉച്ചവരെ ജോലി ചെയ്യുന്നതി​ന് 600 രൂപ നൽകും

ജോലിക്കാരുടെ കുറവുംപ്രശ്നമാണ്

എംപ്ലോയ്മെന്റ് വഴി വരുന്ന യുവാക്കൾ മരുന്നടി​ക്കുന്ന ജോലിയിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നു