തൃക്കാക്കര: കാക്കനാട് യുവാവിന്റെ കുത്തേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിക്ക് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജഅറിയിച്ചു.
ഈ മാസം ആറാം തീയതിയാണ് കാക്കനാട് അത്താണി സ്വദേശിനിയായ 17 കാരിയെകുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിൽആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പടമുഗൾ സ്വദേശി അമലിനെ അറസ്റ്റ് ചെയ്തിരുന്നു.