temple
തെക്കുംഭാഗം ശ്രീനാരായണ ധർമ്മ പോഷിണി സഭ ശീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റുന്നു

തൃപ്പുണിത്തുറ: തെക്കുംഭാഗം ശ്രീനാരായണ ധർമ്മ പോഷിണി സഭ ശീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. ശനിയാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും. ഇന്ന് വൈകീട്ട് ഏഴിന് ഡോ.പല്പു കുടംബ യൂണിറ്റ് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ,​ രാത്രി 9 ന് കാവടി ഘോഷയാത്ര,​ 10ന് വൈകിട്ട് ഏഴിന് കരോക്കേ ഗാനമേള,​ രാത്രി ഒൻപതിന് കാവടി ഘോഷയാത്ര,​ 10 ന് നാടൻ പാട്ട്,​ 11 ന് രാവിലെ പ്രത്യേക പൂജകൾ, 12 മുതൽ അന്നദാനം,​ വൈകിട്ടു് 3 ന് പകൽപ്പൂരം,​ രാത്രി 9 ന് കാവടി ഘോഷയാത്ര,​ രാത്രി 10 ന് കൊച്ചിൻ ബിഗ് ബാന്റ് അവതരിപ്പിക്കുന്ന ഗാനമേള,​ പുലർച്ചെ ഒന്നിനു ശേഷം ആറാട്ട് എന്നിവ നടക്കും.