കൊച്ചി: പൗരത്വ നിയമത്തിനെതിരെ ഫോർട്ടുകൊച്ചിയിലേക്ക് ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ ലോംഗ് മാർച്ച് നടക്കുന്നതിനാൽ നാളെ (വെള്ളി) നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.

 കലൂർ ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങൾ കലൂർ കതൃക്കടവ് റോഡിലൂടെ കടവന്ത്ര, സഹോദരൻ അയ്യപ്പൻ റോഡ്, പള്ളിമുക്ക് വഴി പോകണം

 കുണ്ടന്നൂരിൽ നിന്ന് തേവര വഴി എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ പണ്ഡിറ്റ് കറുപ്പൻ റോഡ് ഒഴിവാക്കി ബി.ഒ.ടി ഈസ്‌റ്റ് വഴി പോകണം

 ലോംഗ് മാർച്ച് തേവര പാലം കടക്കുന്ന സമയം എറണാകുളം ഭാഗത്തു നിന്ന് പശ്‌ചിമകൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങൾ തേവര ഫെറി ജംഗ്‌ഷൻ വഴി പോകണം

 എറണാകുളം ഭാഗത്തു നിന്ന് മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബി.ഒ.ടി വെസ്‌റ്റ്, പ്യാരി ജംഗ്‌ഷൻ, പോസ്‌റ്റ്ഓഫീസ് റോഡ്, കഴുത്തുംമുട്ട് ജംഗ്‌ഷൻ വഴി പോകണം

 ലോംഗ് മാർച്ച് വാത്തുരുത്തി എത്തുന്നതുവരെ മട്ടാഞ്ചേരിയിൽ നിന്ന് തോപ്പുംപടിയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് സാധാരണ നിലയിൽ പോകാം. മാർച്ച് തോപ്പുംപടിയിൽ എത്തുമ്പോൾ വാഹനങ്ങൾ കപ്പലണ്ടിമുക്ക്, പറവാന ജംഗ്‌ഷൻ വഴി തോപ്പുംപടിയിലേക്ക് പോകണം

 മാർച്ച് ലോബോ ജംഗ്ഷനിലെത്തുമ്പോൾ ഫോർട്ടുകൊച്ചി കമാലക്കടവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കെ.ജെ. ജേക്കബ് റോഡ്, വെളി ജംഗ്‌ഷൻ, പപ്പങ്ങമുക്ക് വഴി തോപ്പുംപടിയിലേക്ക് പോകണം.