കൊച്ചി: എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായിരുന്ന എൻ.പി. പൗലോസ് (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് മുളന്തുരുത്തി വെട്ടിക്കൽ കർമ്മേൽകുന്ന് സെന്റ് തോമസ് സിംഹാസന പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ മൂവാറ്റുപുഴ കടുംപിടി പൂക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: എൽദോ പോൾ, രമ്യ (കോട്ടയം സി.സി.എസ് ടെക്നോളജി). മരുമകൻ: ജോൺ ജോസ് ( മലയാള മനോരമ മാർക്കറ്റിംഗ് അസി. മാനേജർ).
മണീട് പഞ്ചായത്ത് പ്രസിഡന്റ്, യു.ഡി.എഫ് പിറവം നിയോജക മണ്ഡലം ചെയർമാൻ, കേരള സ്റ്റേറ്റ് മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടർ, ആരക്കുന്നം റബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, കേരള റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടർ, മൂവാറ്റുപുഴ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ്, ഡി.സി.സി ജനറൽ സെക്രട്ടറി, മണീട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.