പുത്തൻകുരിശ്: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ വൈ.എം.സി.എ യുടെ സഹകരണത്തോടെ എസ്.എസ്.എൽ.സി വിദ്യാർഥികൾക്കായി സൂപ്പർമെമ്മറി പ്രോഗ്രാം സംഘടിപ്പിച്ചു. കുട്ടുകളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും പരീക്ഷാപേടി അക​റ്റുന്നതിനും മാനസിക സംഘർഷം കുറക്കുന്നതിനും വേണ്ടിയാണ് പരിപാടി നടത്തിയത്. ഡോ. മുരളി മോഹൻ ഉദ്ഘാടനം ചെയ്തു. ഡോ. ടി.എം ജോസ് അദ്ധ്യക്ഷനായി. ഷേബ എം.തങ്കച്ചൻ, കെ.വൈ ജോഷി, ​റ്റി.വി രാധാകൃഷ്ണൻ, ജോർജ് കുര്യാക്കോസ്, നീന മോഹൻ, ജോയൽ ബെൻസൺ എന്നിവർ സംസാരിച്ചു.