ആലുവ: എടയപ്പുറം തച്ചനാമ്പാറ ശ്രീ ഗൗരീശങ്കര ക്ഷേത്രത്തിലെ ധനുമാസത്തിലെ തിരുവാതിരയും അഷ്ടാഭിഷേകവും ഇന്നും നാളെയുമായി ക്ഷേത്രം തന്ത്രി മനയത്താറ്റ് നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി അമ്പാട്ട് മിത്രൻ ശർമ്മയുടെയും മുഖ്യകാർമികത്വത്തിൽ നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 6.15ന് ദീപാരാധന, ദീപക്കാഴ്ച, പ്രസാദവിതരണം, തിരുവാതിരകളി. നാളെ രാവിലെ 6.30ന് പതിവ് പൂജകൾക്ക് ശേഷം ഏഴിന് മഹാഗണപതിഹോമം, മഹാക്ഷീരധാര, അഷ്ടാഭിഷേകം, കലശാഭിഷേകം തുടർന്ന് 11.30 ന് തിരുവാതിരഊട്ടും നടക്കും.