കൊച്ചി: പണിമുടക്ക് ദിനത്തിൽ സർവീസ് മുടക്കമില്ലാതെ കൊച്ചി മെട്രോ. ഓഫീസുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളുമെല്ലാം അടഞ്ഞ് കിടന്നതിനാൽ തിരക്ക് കുറവായിരുന്നെങ്കിലും മറ്റ് യാത്രക്കാർക്ക് മെട്രോ സർവീസ് അനുഗ്രഹമായി. വൈകിട്ട് ഏഴ് വരെ 35,120 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. രാവിലെ തിരക്ക് അനുഭവപ്പെട്ടതിന് ശേഷം ഉച്ചയോടെ കുറഞ്ഞു. വൈകിട്ട് ആളുകൾ കൂട്ടമായെത്തിയതോടെ ടിക്കറ്റ് കൗണ്ടറിൽ നീണ്ട ക്യൂ ദൃശ്യമായി. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് പൂർണമായും നിരത്തിൽ നിന്ന് മാറിയതോടെ രാത്രി നേരത്ത് അധികം ആളുകളും മെട്രോയെ ആശ്രയിച്ചു. ഇടപ്പള്ളി, സൗത്ത് , വൈറ്റില സ്റ്റേഷനുകളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. രാത്രിയോടെ യാത്രക്കാരുടെ എണ്ണം 40,000 പിന്നിട്ടു.