മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുളള മൂവാറ്റുപുഴ പൂരവും കുടമാറ്റവും ഇന്ന് നടക്കും. വൈകിട്ട് 3.30 ന് ക്ഷേത്ര മൈതാനിയിൽ അണി നിരക്കുന്ന അഞ്ച് ഗജവീരൻമാരും പെരുവനം പ്രകാശൻ മാരാരുടെ പ്രമാണത്തിലുള്ള പഞ്ചാരിയും ചേരുന്നതോടെ മൂവാറ്റുപുഴ പൂരത്തിന് തുടക്കമാകും. തുടർന്നാണ് കുടമാറ്റം. രാവിലെ മേൽശാന്തി പുളിക്കാപ്പറമ്പ് ദിനേശൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾക്ക് ശേഷം പ്രസാദ വിതരണം. വൈകിട്ട് ദീപാരാധന, രാത്രി ഭജൻ, ശ്രീഭൂതബലി, വലിയ കാണിക്ക തുടങ്ങിയവ ഉണ്ടാകും. വെള്ളിയാഴ്ച മഹാപ്രസാദ ഊട്ട് നടക്കും.