maradu

കൊച്ചി: നാളെയാണ് മരട് ഫ്ലാറ്റുകളുടെ വിധിനടപ്പാക്കുന്നത്. കേരളത്തെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ മരടിലെ ഫ്ലാറ്റുകൾ നാളെ നിലം പൊത്തും. പ്രദേശവാസികളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലാണ് ഫ്ലാറ്റ് പൊളിച്ചടുക്കുന്നത്. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ളാറ്റ് പൊളിക്കുന്നത് കാണാൻ പല സ്ഥലത്തുനിന്നും നിരവധിപേർ എത്തുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്. എന്നാൽ നിയന്ത്രിത സ്ഫോടനം കാണാൻ എത്തുന്നവർക്കായി പ്രത്യേക സൗകര്യങ്ങളൊന്നും ഒരുക്കില്ലെന്ന് ജില്ല കളക്ടർ എസ് സുഹാസ് പറഞ്ഞു. ഫ്ളാറ്റിന് 200 മീറ്റർ ചുറ്റളവിന് പുറത്ത് സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്നുകൊണ്ട് ആളുകൾക്ക് സ്ഫോടനം കാണാമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

സ്ഫോടന സമയത്ത് ആളുകളെ നിയന്ത്രണ മേഖലയിലേക്ക് പ്രവേശിപ്പിക്കില്ല. ശനി,​ ഞായ‌ർ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയ പാതയും കുണ്ടന്നൂർ - തേവര റോഡും നിയന്ത്രണ മേഖലയാണ്. ഫ്ളാറ്റുകൾക്ക് 200 മീറ്റർ പുറത്തുള്ള കെട്ടിടങ്ങളിൽ ആളുക‍ൾ കയറാൻ സാധ്യതയള്ള എല്ലാ സ്ഥലങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. കുണ്ടന്നൂർ പാലത്തിൽ നിന്നും ഫ്ളാറ്റ് പൊളിക്കുന്നത് കാണാൻ അനുവദിക്കില്ല. പ്രദേശത്ത് ഡ്രോണുകൾ പറത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഓരോ ഫ്ളാറ്റ് പരിസരത്തും സുരക്ഷയ്ക്കായി 500 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ആദ്യ ഫ്ലാറ്റ് പൊളിക്കൽ: എച്ച് ടു ഒ ഹോളി ഫെയ്ത്ത്

നാളെ രാവിലെ 10 ന് നടപടികൾ തുടങ്ങും

പൊളിക്കൽ സമയം രാവിലെ 11

17 നിലകളിലായി 1471 ദ്വാരങ്ങൾ,

187. 5 കിലോഗ്രാം സ്‌ഫോടക വസ്തുക്കൾ

10.30 ആദ്യ സൈറൺ

(ഒരു മിനിറ്റ് ദൈർഘ്യം, സമീപവാസികൾക്കുള്ള മുന്നറിയിപ്പ്)

10.55 രണ്ടാം സൈറൺ

(മൂന്ന് മിനിറ്റ്, 200 മീറ്റർ ചുറ്റളവിൽ പ്രധാന റോഡുകളിലെ ട്രാഫിക് നിറുത്താനുള്ള മുന്നറിയിപ്പ്)

10.59 മൂന്നാം സൈറൺ

(സ്ഫോടനത്തിന് ഒരു മിനിറ്റ് മുമ്പ് മുതൽ സ്‌ഫോടനം വരെ, പൊലീസുകാർക്കുള്ള മുന്നറിയിപ്പ്)

11.00 സ്‌ഫോടനം എച്ച് ടു ഒ ഹോളി ഫെയ്ത്ത് നിലംപൊത്തും

11.02 നാലാം സൈറൺ:

(സ്‌ഫോടനത്തിന് 2 മിനിറ്റിന് ശേഷമുള്ള സൈറൺ. 30 സെക്കൻഡ് ദൈർഘ്യം. അഗ്‌നിശമന സേനയ്ക്കും എൻജിനീയർമാർക്കും സ്ഥലത്തേക്ക് പ്രവേശനം നൽകുന്നതിന്)


രണ്ടാമത്തെ ഫ്‌ളാറ്റ് പൊളിക്കൽ: ആൽഫ സെറീൻ ടവേഴ്‌സ് (രണ്ട് കെട്ടിടങ്ങൾ)

നാളെ രാവിലെ 11ന് നടപടികൾ തുടങ്ങും

പൊളിക്കൽ സമയം രാവിലെ 11.30

6 നിലകളിലായി 4500 ദ്വാരങ്ങൾ

187. 5 കലോഗ്രാം സ്‌ഫോടക വസ്തുക്കൾ

11.00 ആദ്യ സൈറൺ

11.25 രണ്ടാം സൈറൺ

1.29 മൂന്നാം സൈറൺ

11.30(സ്‌ഫോടനം. ആൽഫ സെറിൻ കെട്ടിടങ്ങൾ തകരും)

11.32(നാലാം സൈറൺ

മൂന്നാമത്തെ ഫ്ലാറ്റ് പൊളിക്കൽ: ജെയ്ൻ കോറൽ

12ന് രാവിലെ 10ന് നടപടികൾ തുടങ്ങും

പൊളിക്കൽ സമയം 11

6 നിലകളിലായി 2660 ദ്വാരങ്ങൾ

312.5 കിലോഗ്രാം സ്‌ഫോടക വസ്തുക്കൾ

10.30 ആദ്യ സൈറൺ

10.55 രണ്ടാം സൈറൺ

10.59 മൂന്നാം സൈറൺ

11.00 സ്‌ഫോടനം. ജെയ്ൻ കോറൽ കോവ് തകർന്നുവീഴും

11.02 നാലാം സൈറൺ

നാലാമത്തെ ഫ്ലാറ്റ് പൊളിക്കൽ : ഗോൾഡൻ കായലോരം

12ന് ഉച്ചയ്ക്ക് 1.30ന് നടപടികൾ തുടങ്ങുംപൊളിക്കൽ സമയം 2

4 നിലകളിലായി 960 ദ്വാരങ്ങൾ

125 കിലോഗ്രാം സ്‌ഫോടക വസ്തുക്കൾ

1.30 ആദ്യ സൈറൺ

1.55 രണ്ടാം സൈറൺ

1.59 മൂന്നാം സൈറൺ

2.00 സ്‌ഫോടനം. ഗോൾഡൻ കായലോരം നിലംപരിശാവും

2.02 നാലാം സൈറൺ