മരട് : കേസ് വന്ന വഴി
മരടിൽ സംഭവിച്ചത്
1995 : ഫ്ളാറ്റുകൾ നിർമ്മിക്കാൻ മരട് ഗ്രാമപഞ്ചായത്ത് അനുമതി നൽകുന്നു.
1996 : തീരദേശ പരിപാലന നിയമം പ്രാബല്യത്തിൽ. 2005 : ഫ്ളാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയതിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തി. നിർമ്മാണം നിറുത്താൻ പഞ്ചായത്ത് നോട്ടീസ്. ഫ്ളാറ്റുടമകൾ നൽകിയ ഹർജിയിൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. 2010 : മരടിനെ മുനിസിപ്പാലിറ്റിയായി ഉയർത്തി. മുനിസിപ്പാലിറ്റി അപ്പീൽ നൽകിയെങ്കിലും തള്ളി. 2011: തീരദേശ പരിപാലന വിജ്ഞാപനം പുറപ്പെടുവിച്ചു. മരട് സോൺ രണ്ടിൽ.
2012 : ഫ്ളാറ്റുകൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസ് സിംഗിൾ ബെഞ്ച് റദ്ദാക്കി. 2015 : മുനിസിപ്പാലിറ്റി നൽകിയ അപ്പീലിൽ തീരദേശ പരിപാലന അതോറിറ്റി കക്ഷി ചേർന്നു. അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. അതോറിറ്റി സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
2018 : മരടിലെ സോൺ നിശ്ചയിക്കാൻ സുപ്രീം കോടതി സമിതിയെ നിയോഗിച്ചു. സോൺ മൂന്നിലെന്ന് സമിതി റിപ്പോർട്ട്. കെട്ടിട നിർമ്മാണ അനുമതി നൽകിയത് അതോറിറ്റിയുടെ അംഗീകാരം വാങ്ങാതെയെന്നും സമിതി. 2019 മേയ് 8: ഒരു മാസത്തിനകം പൊളിക്കാൻ സുപ്രീം കോടതി ഉത്തരവ്.
2019 സെപ്തംബർ 6: റിട്ടുകളും റിവ്യൂ ഹർജികളും തള്ളി. സമയബന്ധിതമായി പൊളിക്കാൻ ഉത്തരവ്. 2019 സെപ്തംബർ 27 : ഫ്ളാറ്റുമകൾക്ക് 25 ലക്ഷം രൂപ വീതം ആദ്യഘട്ട നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.