ഇലഞ്ഞി: ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ഐഎസ്ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം തോമസ് ചാഴികാടൻഎം.പി. നിർവ്വഹിച്ചു. അഡ്വ.അനൂപ് ജേക്കബ് എംഎൽഎ അദ്ധൃക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോയ്‌സ് മാമ്പിള്ളി സ്വാഗതം പറഞ്ഞു. ജൈവവൈവിദ്ധ്യ രജിസ്റ്ററുകളുടെ പ്രകാശനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻറ് .സുമത് സുരേന്ദ്രൻനിർവഹിച്ചു. പദ്ധതി രൂപീകരണം സംബന്ധിച്ച പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ എൻ സുഗതൻ നിർവ്വഹിച്ചു. ലൈഫ് ഭവന പദ്ധതിയ്ക്ക് സ്ഥലം സൗജന്യമായി നൽകിയ ജോസഫ്ചെറുകുന്നേൽ, പെരുമ്പടവം ഹോമിയോ ഡിസ്‌പെൻസറിയ്ക്ക് സ്ഥലം സൗജന്യമായി നൽകിയ .ജോസ് പാറ്റാശ്ശേരി, കില കോർഡിനേറ്റർ അനൂപ നാരായണൻ എന്നിവരെ.തോമസ് ചാഴികാടൻഎം.പി.ആദരിച്ചു.