അങ്കമാലി : മൂക്കന്നൂർ വിജ്ഞാനമിത്ര സംവാദവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വെള്ളിവെളിച്ചം പ്രതിവാര സംവാദപരിപാടിയിൽ 2020 ലെ തൊഴിൽസാദ്ധ്യതകളും യുവജനങ്ങളുടെ പ്രതീക്ഷകളും എന്ന വിഷയത്തെക്കുറിച്ച് സംവാദം സംഘടിപ്പിക്കും. കരിയർ വിദഗ്ദ്ധൻ വിമൽ വിദ്യാധരൻ വിഷയം അവതരിപ്പിക്കും. പബ്ലിക് സർവീസ് കമ്മീഷൻ മുൻ ജില്ലാ ഓഫീസർ എം.എസ്. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്‌കൃത സർവകലാശാല കരിയർ ഗൈഡൻസ് ബ്യൂറോ മുൻ ചീഫ് എം.വി. പോളച്ചൻ അദ്ധ്യക്ഷത വഹിക്കും.