പെരുമ്പാവൂർ: ഗുണമേന്മയുള്ള ഉല്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുവാൻ ഉത്പാദകർ ശ്രമിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ.പറഞ്ഞു. അർ.ടി.ഐ കൗൺസിലും, കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല ഉപഭോക്തൃ സംഗമവും നിയമ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻസിപ്പൽ ചെയർ പേഴ്സൺ സതി ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ് മുഖ്യാതിഥിയായിരുന്നു. അഡ്വ. എ.ഡി ബെന്നി, പ്രിൻസ് തെക്കൻ, അർജ്ജുൻ കെ മേനോൻ, ജോസഫ് വർഗീസ്, സ്മിത ഉണ്ണികൃഷ്ണൻ, ജിജി ജോർജ്, മീന ജേക്കബ്, അനിൽ കുമാർ എബിൻ സി തോമസ്, ജെസ്ലക്ക് പീറ്റർ, റോബിൻ വർഗീസ്, പി.പി വർഗീസ് സന്തഷ് കണ്ടത്തിൽ, റ്റി.സി റഫീക്ക് എന്നിവർ പ്രസംഗിച്ചു. പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ മികച്ച വിദ്യാഭ്യാസ സ്ഥപനത്തിനുള്ള കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് മാർത്തോമ കോളേജ് ഫോർ വുമൺ പ്രിൻസിപ്പൽ ഡോ. ജിജി ജോർജ്ജ്, ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ വി. ഉദയകുമാർ, മീന ജേക്കബ് എന്നിവർ എം എൽ എ യിൽ നിന്ന് ഏറ്റുവാങ്ങി. . സൗജന്യ വിതരണത്തിനായുള്ള ഉപഭോക്തൃ സംരക്ഷണ നിയമം ജനനന്മയ്ക്ക് എന്ന ബുക്ക്ലെറ്റിന്റെ പ്രകാശന കർമ്മം റോയൽ ഗ്രൂപ്പ് ചെയർമാൻടി.സി റഫീക്ക് എം.എൽ.എയ്ക്ക് നൽകി നിർവ്വഹിച്ചു.