:സ്മൃതി കുടീരം നിർമ്മാണാേദ്ഘാടനം ഇന്ന്

ലൈഫ് ഭവനപദ്ധതിയിൽ വീട് നിർമിച്ചവരുടെ കുടുംബസംഗമവും അദാലത്തും 13ന്

200-വീടുകളുടെ താക്കോൽദാനം17ന്

മൂവാറ്റുപുഴ: നഗരസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് ഒരു മാസം നീണ്ട് നിൽക്കുന്ന വെെവിദ്ധ്യമാർന്ന പദ്ധതികൾ നടപ്പിലാക്കുമെന്ന് നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ അറിയിച്ചു. നഗരസഭയുടെ ശ്മശാനത്തോട് ചേർന്ന് നിർമ്മിക്കുന്ന സ്മൃതി കുടീരത്തിന്റെ നിർമ്മാണോ ദ്ഘാടനം ഇന്ന് നടക്കും. 30-ലക്ഷം രൂപ മുതൽ മുടക്കിയാണ് പുതിയ സ്മൃതി കുടീരം (ശ്മശാനം) നിർമിക്കുന്നത്. നിലവിലുള്ള ശ്മശാനത്തിൽ ഒരു ദിവസം മൂന്ന് മൃതദേഹങ്ങൾ സംസ്‌കരിക്കാനുള ള സൗകര്യംമാത്രമാണുളളത്

ഈമാസം 13ന് നഗരസഭയിലെ പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതിയിൽ വീട് നിർമിച്ചവരുടെ കുടുംബസംഗമവും അദാലത്തും നഗരസഭ ടൗൺ ഹാളിൽ എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ മുഖ്യാതിഥിയായിരിക്കും.

ഈമാസം 17ന് രാവിലെ 11ന് മുനിസിപ്പൽ ടൗൺ ഹാളിൽ നഗരസഭയിൽ പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ 200-വീടുകളുടെ താക്കോൽദാനവും, സർട്ടിഫിക്കറ്റ് വിതരണവും, കുടുംബശ്രീ വാർഷികം ഉദ്ഘാടനവും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ നിർവ്വഹിക്കും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രാവിലെ 10.30ന് മുനിസിപ്പൽ ഓഫീസിന് മുന്നിൽ നിന്നും കുടുംബശ്രീ പ്രവർത്തകർ അണി നിരക്കുന്ന ഘോഷയാത്ര ചെയർപേഴ്‌സൺ ഉഷ ശശീധരൻ ഫ്ലാഗ് ഓഫ് ചെയ്യും. ഏറ്റവും നല്ല കുടുംബശ്രീക്കുളള സമ്മാനം ഡീൻ കുര്യാക്കോസ് എം.പി വിതരണം ചെയ്യും.