മൂവാറ്റുപുഴ: ജനവരി അവസാനവാരത്തോടെ നഗരത്തെ പ്ലാസ്റ്റിക് വിരുദ്ധമായി പ്രഖ്യാപിക്കുമെന്ന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ.സഹീർ പറഞ്ഞു .ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി വിപുലമായ പരിപാടികളാണ് നഗരസഭ നടപ്പാക്കുന്നത്. മാലിന്യ സംസ്‌കരണത്തിനായി എല്ലാ വീടുകളിലേയ്ക്കും സബ്‌സിഡി നിരക്കിൽ ജൈവവളമുണ്ടാക്കുന്നതിനുള്ള പോട്ടുകൾ നൽകും. ആദ്യഘട്ടത്തിൽ 3000പോട്ടുകളാണ് വിതരണം ചെയ്യുന്നത്. അലിഞ്ഞ് ചേരുന്ന ജൈവ മാലിന്യങ്ങൾ ഈ പോട്ടുകളിൽ നിക്ഷേപിച്ച് ജൈവവളമാക്കി മാറ്റും. ഇതോടൊപ്പം ശുദ്ധീകരിച്ച പ്ലാസ്റ്റിക്കുകൾ മാസത്തിൽ ഒരു ദിവസം വീടുകളിൽ നിന്നും ശേഖരിക്കുന്നതിനുള്ള പദ്ധതിയ്ക്കും നഗരസഭയിൽ തുടക്കമായിട്ടുണ്ട് നിരോധിച്ച പ്ലാസ്റ്റിക് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ സൂക്ഷിക്കുവാനും, വിൽക്കുവാനും അനുവദിക്കുകയില്ലെന്നും എം.എ.സഹീറും പറഞ്ഞു.