മരട്:മരട് മണ്ഡലം കോൺഗ്രസ് കോൺഗ്രസ്സ് കമ്മിറ്റി വഞ്ചനാദിനവും മരട് പോലീസ് സ്റ്റേഷൻ മാർച്ചും മുൻമന്ത്രി കെ.ബാബുഉദ്ഘാടനം ചെയ്തു. ആന്റണിആശംപറമ്പിൽ,ആർ.കെ.സുരേഷ്ബാബു,മരട്നഗരസഭചെയർപേഴ്സൻ ടി.എച്ച്.നദീറ,അജിതനന്ദകുമാർ,അഡ്വ.ടി.കെ.ദേവരാജൻ.സി.വി.വിജയൻ തുടങ്ങിയവർപ്രസംഗിച്ചു.തീരദേശ പരിപാലന നിയമം ലംഘിച്ച് അനധികൃത നിർമ്മാണം നടത്താൻ അനുമതി നൽകിയവർക്കെതിരെയുളള അന്വേഷണംനടത്തണമെന്നും ഫ്ലാറ്റുകൾ പൊളിക്കുന്നതു മൂലം ഉണ്ടാകുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും പരിഹാരം തേടി പരിസരവാസികൾ നടത്തിയ സമരം സർക്കാരിന്റെ യാതൊരു ഉറപ്പും ലഭിക്കാതെ അവസാനിപ്പിച്ചതിലും പ്രതിഷേധിച്ചാണ് വഞ്ചനാ ദിനമാചരിച്ചത്.