kseb
കെ.എസ്.ഇ.ബി. വർക്കേഴ്‌സ് അസോസിയേഷൻ ചെറായി സമ്മേളനം പി.ബി. സജീവൻ ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ: കെ.എസ്.ഇ.ബി. ഞാറക്കൽ, ചെറായി സെക്ഷനുകൾ വിഭജിച്ച് പുതിയതായി എടവനക്കാട് സെക്ഷൻ രൂപീകരിക്കണമെന്ന് കെ.എസ്.ഇ.ബി. വർക്കേഴ്‌സ് അസോസിയേഷൻ ചെറായി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. തീരദേശ റോഡുകളിൽ എ.സി.എസ്.ആർ. കണ്ടക്ടറിനു പകരം കവേഡ് കണ്ടക്ടർ ഉപയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെറായി കെ.പി. ചന്ദ്രബാബു സാംസ്‌കാരിക പഠന കേന്ദ്രത്തിൽ കൂടിയ സമ്മേളനം സി.ഐ.ടി.യു. വൈപ്പിൻ ഏരിയാ ജോ. സെക്രട്ടറി പി.ബി. സജീവൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി പി.എസ്. വിനോദ് സംഘടനാ റിപ്പോർട്ടും വി.വി. രാധാകൃഷ്ൺ യൂണിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. രാജശേഖരൻ, കെ.ബി. നിഥിൻ, പി.എസ്. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി കെ.പി. ബിജു (പ്രസിഡന്റ്), ടി.കെ. ബാബു (വൈസ് പ്രസിഡന്റ്), വി.വി. രാധാകൃഷ്ണൻ (സെക്രട്ടറി), കെ.ആർ. ജോബി (ജോ. സെക്രട്ടറി), ടി.ആർ. രാഷിക (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.