കൊച്ചി: കഴിഞ്ഞ ദിവസത്തെ പണിമുടക്കിന്റെ മറവിൽ പള്ളിക്കരയിലെ വ്യാപാരിയെയും കേരള വ്യാപാരിവ്യവസായിഎകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.ജി.ബാബുവിനെയും സഹപ്രവർത്തകരെയും സൂപ്പർമാർക്കറ്റ് ഉടമയെയും സി.ഐ.ടി.യു പ്രവർത്തകർ മർദ്ദിച്ചതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പ്രതികളെ എത്രയുംവേഗം അറസ്റ്റ്‌ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു മേഖലാ പ്രസിഡന്റ് എം.സി.പോൾസൺ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.കെ. മൂസ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, അഡ്വ.എ.ജെ.റിയാസ്, ടി.ബി.നാസർ തുടങ്ങിയവർ സംസാരിച്ചു.