hariharan-nair

ആലുവ: ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റിഅംഗം ആലുവ ദേശം ചളുക്കിയിൽ മഠത്തിൽ സി.ബി. ഹരിഹരൻ നായർ (58) നിര്യാതനായി. മദ്യ വ്യവസായ തൊഴിലാളി സംഘടനയായ എം.ടി.എസ്.എസിലൂടെയാണ് പൊതുരംഗത്ത് വന്നത്. സെക്രട്ടേറിയറ്റിനു മുന്നിൽ മദ്യവ്യവസായ തൊഴിലാളികൾ നടത്തിയ 100 ദിവസത്തിലധിക നീണ്ടുനിന്ന സത്യാഗ്രഹത്തിന് നേതൃത്വം നൽകി. കെ.ആർ. ഗൗരിഅമ്മ മുൻകൈയെടുത്താണ് ഹരിഹരനെ ജെ.എസ്.എസിലേക്ക് കൊണ്ടുവന്നത്. ദേശം മംഗലപ്പുഴ പാലത്തിന് സമീപം ഹരിത എന്ന ഹോട്ടൽ നടത്തുകയായിരുന്നു. ഭാര്യ: ഗീത. മകൾ: ശ്രുതി.