കൊച്ചി: കേരളത്തിൽ തുടങ്ങി യു.എസ് വരെ വളർന്ന ഐ.ടി കമ്പനിയായി മാറിയ ക്ലേസിസ് ടെക്‌നോളജീസ് കാക്കനാട്ടെ ഇൻഫോപാർക്കിൽ സ്വന്തം കാമ്പസ് തുറന്നു. മുൻ ഡി.ജി.പി ഹോർമിസ് തരകൻ ഉദ്ഘാടനം ചെയ്തു.
2010ൽ 20 പേരുമായി ആരംഭിച്ച കമ്പനിയിൽ ഇപ്പോൾ 250 ലേറെ ജീവനക്കാരുണ്ട്. ഓട്ടോമേഷൻ രംഗത്ത് സ്വന്തമായി സാങ്കേതിവിദ്യ വികസിപ്പിച്ചെടുത്ത് ആഗോളവിപണി നേടിയ ക്ലേസിസ് ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിലാണ് സ്വന്തം കാമ്പസ് നിർമ്മിച്ചത്. കേരള ഐടി പാർക്‌സ് സി.ഇ.ഒ ശശി പി.എം, ക്ലേസിസ് ടെക്‌നോളജീസ് മാനേജിംഗ് ഡയറക്ടർ വിനോദ് തരകൻ തുടങ്ങിയവർ പങ്കെടുത്തു.